വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് ഭീതിയിൽ കഴിഞ്ഞ സ്‌കൂൾ കാലങ്ങളെ മറന്ന് പുത്തനുടുപ്പും ബാഗുമായി കൂട്ടുകാരെ കാണാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.
ഓൺലൈൻ പഠനവും വീട്ടിലെ അന്തരീക്ഷത്തിലെ ചെറിയ ഇടവും കുട്ടികളിൽ പ്രസരിപ്പ് കുറയ്ക്കുന്നുവെന്നു കോവിഡ് കാലത്ത് പഠനങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇത്തവണ കോവിഡ് ഭീതിയെ മറികടന്നുകൊണ്ട് സൗഹൃദങ്ങളുടെ പുതിയ ഇടങ്ങൾ തേടി കുരുന്നുകൾ സ്‌കൂളിൽ എത്താൻ ഒരുങ്ങുകയാണ്.
തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ രക്ഷിതാക്കളും. വിവിധതരത്തിലുള്ള നോട്ട് ബുക്കുകളും പേനയും പെൻസിലും അടക്കം വാങ്ങുവാൻ കടകളിൽ തിരക്കുകൾ വർദ്ധിച്ചു വരുകയാണ്. വിവിധ നിറങ്ങളിൽ ആകർഷകമായ ബാഗുകളും കുടകളും വിപണിയിൽ സജീവമായി. സ്‌കൂള്‍ ബാഗുകൾക്ക് വില 600 രൂപ കഴിഞ്ഞു. അതുപോലെ തന്നെ കുട, വാട്ടർ ബോട്ടിൽ, ബോക്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. പ്രളയവും കൊറോണയും തകർത്ത സാമ്പത്തിക സ്ഥിതിയിൽ നിന്നുകൊണ്ട് പുതിയ ഒരു അധ്യയന വർഷത്തെ വരവേൽക്കാൻ കുട്ടികളെക്കാൾ മുൻപേ ഓട്ടം തുടങ്ങിയിരിക്കുകയാണ് രക്ഷിതാക്കൾ.
Post Your Comments