KeralaLatest NewsNews

മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ ചെയ്തത് പി.സി ജോര്‍ജ് ചെയ്തതിന് സമാന കുറ്റം:വിമര്‍ശനവുമായി മന്ത്രി

അദ്ധ്യാപകര്‍ വസ്തുത മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. ആര്‍ക്കും എന്തും പറയാമെന്ന തോന്നല്‍ വേണ്ടെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ പഠന സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അദ്ധ്യാപകര്‍ വസ്തുത മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണം ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.സി ജോര്‍ജിനെതിരായ നടപടി അദ്ധ്യാപകര്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂള്‍ മാനുവലിന്റെ കരട് രേഖ പ്രകാശന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും അധ്യാപകര്‍ക്കെതിരെ തിരിഞ്ഞത്. രക്ഷാകര്‍ത്താക്കളേയും വിദ്യാര്‍ത്ഥികളേയും ആശങ്കയിലാക്കുന്ന അദ്ധ്യാപകര്‍ ചെയ്യുന്നത് പി.സി ജോര്‍ജ് ചെയ്തതിന് സമാനമായ കുറ്റമാണെന്നും വിദ്യാഭ്യാസ മന്ത്രി ആഞ്ഞടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button