Latest NewsNewsLife StyleHealth & Fitness

വിഷാദമകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം

ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഭക്ഷണം നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സാധിക്കും. അത്തരം ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

പച്ചിലവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിഷാദത്തിനു ഒരു പരിധി വരെ ശമനം നല്‍കുമെന്നാണ് പറയുന്നത്. ചീര, സലാഡ് ഇലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, C, E, K, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീസ്യം എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും.

Read Also : നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കൂ : ​ഗുണങ്ങൾ നിരവധി

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് വിഷാദത്തെ തടയാന്‍ സാധിക്കും. ആപ്പിള്‍, മുന്തിരി എന്നിവ വിഷാദത്തിന്റെ തോത് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്റെ അംശം വിഷാദരോഗത്തെ തടയുമെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വിഷാദരോഗത്തില്‍ നിന്നും ഒരുപരിധി വരെ നമ്മളെ മോചിപ്പിക്കാന്‍ ഉള്ളിയ്ക്ക് സാധിക്കും. കാന്‍സര്‍ സാദ്ധ്യത കുറയ്ക്കാനും സെല്‍ ഡാമേജ് കുറയ്ക്കാനും ഉള്ളിക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button