തിരുവനന്തപുരം: കേരളം വന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്നു. വീണ്ടും വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി നേരിട്ടു. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍, സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കണം എന്നാണ് കേന്ദ്ര നിലപാട്. ഇതാണ്, ഇപ്പോള്‍ കേരളത്തിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. 2000 കോടി വായ്പയെടുക്കാനുള്ള നീക്കത്തിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി വൈകിപ്പിച്ചിരിക്കുന്നത്.
വായ്പ മുടങ്ങുന്ന നിലയുണ്ടായാല്‍ സംസ്ഥാനത്തെ പെന്‍ഷന്‍, ശമ്പള വിതരണങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വായ്പാ കണക്കുകള്‍ വ്യക്തമാക്കണമെന്നാണ് കേരളത്തോട് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍, പൊരുത്തക്കേടുകള്‍ ഉള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും പുതിയ കടമെടുക്കല്‍ ആവശ്യങ്ങളില്‍ കേന്ദ്രം അനുമതി നല്‍കുക. അനുമതി ലഭിക്കാന്‍ കാലതാമസം തുടര്‍ന്നാല്‍, കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേയ്ക്ക് സംസ്ഥാനത്തിന് നീങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments