നെടുങ്കണ്ടം: മാതാവിന്റെ പേരിലുള്ള സ്‌കൂട്ടറിൽ മലപ്പുറത്തെ ബുള്ളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച് ഉപയോഗിച്ചു വന്ന യുവാവ് പിടിയില്‍. പുഷ്പക്കണ്ടം തെള്ളിയില്‍ അല്‍ത്താഫിനെയാണ് (22) നെടുങ്കണ്ടം പൊലീസ് പിടികൂടിയത്.
കെ.എല്‍ 38 എച്ച് 3441 നമ്പറിലുള്ള സ്കൂട്ടറിന് കെ.എല്‍ 08 എച്ച് 44 എന്ന നമ്പര്‍ പതിച്ച് നാളുകളായി നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മലപ്പുറത്തുള്ള ബുള്ളറ്റിന്‍റേതാണ് നമ്പറെന്ന് പൊലീസ് പറഞ്ഞു.
അല്‍ത്താഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കട്ടപ്പന ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറിലുള്ള വാഹനം പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments