ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നമ്മള്‍ പരമാവധി മറ്റ് ഗുളികകള്‍ കഴിക്കാതിരിക്കാനാണ് ശ്രമിക്കുക. എന്നാൽ, തലവേദനോ മറ്റോ വന്നാല്‍ നമ്മള്‍ ആദ്യം കഴിക്കുന്നത് പാരസെറ്റാമോള്‍ പോലയുള്ള വേദനസംഹാരികളാണ്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ പോലും വളരെ കരുതലോടെ വേണം ഉപയോഗിക്കാന്‍. അത്യാവശ്യഘട്ടം വന്നാല്‍ വളരെ ചെറിയ ഡോസില്‍ വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമെ പാരസെറ്റമോള്‍ ഗര്‍ഭകാലത്ത് കഴിക്കാവൂ.
കാരണം, വേദനസംഹാരികളുടെ ഉപയോഗം ഡി.എന്‍.എ. ഘടനയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡി.എന്‍.എ. ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ഭാവി തലമുറകളിലും പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കാം. അണ്ഡാശയത്തില്‍ അണ്ഡോത്പാദന കോശങ്ങളുടെ എണ്ണം വലിയതോതില്‍ കുറയുമ്പോള്‍ സ്ത്രീയുടെ പ്രത്യുത്പാദന കാലഘട്ടത്തില്‍ പുറത്തുവരാന്‍ മാത്രമുള്ള അണ്ഡങ്ങള്‍ ഉണ്ടാവില്ല. അതിനര്‍ഥം ആര്‍ത്തവ വിരാമം വളരെ നേരത്തെ എത്തിച്ചേരുമെന്നാണ്.
Read Also : മിൽമ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
ആണ്‍കുട്ടികളുടെ കാര്യത്തിലും ഗൗരവമുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്. വേദനസംഹാരികള്‍ വൃഷണകോശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാരസെറ്റമോള്‍, ഐബുപ്രോഫന്‍ എന്നിവയുടെ സ്വാധീനത്താല്‍ ബീജോത്പാദന കോശങ്ങള്‍ കാല്‍ ഭാഗത്തോളം കുറഞ്ഞതായും കണ്ടെത്തി. അതിനാല്‍ തന്നെ, ഇത്തരം ഗുളികകള്‍ ഗര്‍ഭകാലത്ത് പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
Post Your Comments