തിരുവനന്തപുരം: ഇനി ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യാം. വീട് പൂട്ടി യാത്ര പോകുന്നവർ അക്കാര്യം പോലീസിനെ അറിയിച്ചാൽ വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ – ആപ്പിലെ ലോക്ക്ഡ് ഹൗസ് എന്ന സൗകര്യം വിനിയോഗിക്കാം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
വീട് പൂട്ടി ദൂരസ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നവർ പ്രധാനമായും നേരിടുന്ന വെല്ലുവിളികളിലൊന്നായിരുന്നു കള്ളൻമാരുടേയും സാമൂഹ്യവിരുദ്ധരുടേയും അതിക്രമങ്ങൾ. ഇത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ പുതിയ നടപടി.
Read Also: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശത്തിൽ ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതി
Post Your Comments