KollamKeralaNattuvarthaLatest NewsNews

വീട് കുത്തിത്തുറന്ന് മോഷണം : മോഷ്ടാവ് ഫാന്‍റം പൈലിയുടെ കൂട്ടാളിയും അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അജയനാണ് പിടിയിലായത്

കൊട്ടാരക്കര: എഴുകോണിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ മോഷ്ടാവ് ഫാന്‍റം പൈലി എന്ന ഷാജിയുടെ സംഘത്തിലെ മൂന്നാമനും പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അജയനാണ് പിടിയിലായത്.

രണ്ടാലുംമൂട് ബവ്കോ ചില്ലറ വിൽപ്പന ശാലക്കു സമീപം ശ്രീപൂരത്തിൽ ബാലമുരുക‍ന്‍റെ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്ന കേസിലാണ് അറസ്റ്റ്.

Read Also : അസാനി പ്രഭാവം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മോഷണത്തിന്‍റെ മുഖ്യ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവ് ഫാന്‍റം പൈലിയെ എഴുകോൺ പൊലീസും സഹായി വർക്കല സ്വദേശി വിഷ്ണുവിനെ ചാത്തന്നൂർ പൊലീസും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫാന്‍റം പൈലിയുടെ നിർദ്ദേശപ്രകാരം വിഷ്ണുവും അജയനും ചേർന്നാണ് എഴുകോണിലെ വീട്ടിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും രണ്ടു ലാപ്ടോപ്പുകളും ഒരു ഡിജിറ്റൽ കാമറയും മോഷ്ടിച്ചത്.

എഴുകോൺ ഇൻസ്‌പെക്ടർ ടി.എസ്. ശിവപ്രകാശ്, എസ്.ഐ. അനീസ്, എസ്.ഐ. ഉണ്ണികൃഷ്ണപിള്ള, എസ്.സി.പി.ഒമാരായ പ്രദീപ് കുമാർ, ഗിരീഷ് കുമാർ, സി.പി.ഒമാരായ വിനയൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button