കൊച്ചി: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ നോക്കരുതെന്ന് ഹൈക്കോടതി.
മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതി പറഞ്ഞു.
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെയോ കൂടെ വായ്പ എടുക്കുന്നവരുടെയോ സിബില്‍ സ്‌കോര്‍ പരിഗണിക്കണമെന്ന ബാങ്കുകളുടെ വ്യവസ്ഥ നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെ ജോലി സാധ്യതയും അതിലൂടെ കൈവരിക്കുന്ന തിരിച്ചടവു ശേഷിയുമായിരിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് മാനദണ്ഡമെന്ന് കോടതി പറഞ്ഞു.
വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്.ബി.ഐയുടെ നടപടിക്കെതിരെ കിരണ്‍ ഡേവിഡ്, വി.എസ് ഗായത്രി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മാതാപിതാക്കളുടെ ധനസ്ഥിതി നോക്കിയല്ല വിദ്യാഭ്യാസ വായ്പ അനുവദിക്കേണ്ടതെന്ന്, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ കണക്കിലെടുക്കാതെ വായ്പയ്ക്കുള്ള അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ബാങ്കിനു കോടതി നിര്‍ദ്ദേശം നല്‍കി.
മുന്‍ഗണനാ വായ്പകളില്‍ തീരുമാനമെടുക്കുമ്പോള്‍, അതിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന വിധത്തിലാവണം നടപടികളെന്ന് കോടതി ഓര്‍മിപ്പിച്ചു.
Post Your Comments