തിരുവനന്തപുരം : വായ്പ തിരിച്ചടവു സഹായ പദ്ധതിയില്‍ അപേക്ഷിക്കേണ്ട കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. വിദ്യഭ്യാസ വായ്പയ്ക്കാണ് കാലയളവ് നീട്ടിയത്. ഈ മാസം 31ന് അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ഇതിനകം 620114 പേര്‍ റജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇളവിനുവേണ്ടി അപേക്ഷിച്ചത് 35289 പേര്‍. ഈ സാഹചര്യത്തിലാണു തീയതി നീട്ടിയത്.
നഴ്‌സിങ് കോഴ്‌സ് ഒഴികെയുള്ള കോഴ്‌സുകളുടെ മാനേജ്‌മെന്റ് സീറ്റില്‍ പഠിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. 2016 മാര്‍ച്ച് 31നു മുന്‍പു മുതലും പലിശയും അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കു സഹായം ലഭിക്കും. 2016 ജൂണ്‍ 16 വരെയുള്ള കണക്കനുസരിച്ചു വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1181.26 കോടി രൂപയാണ്.
Post Your Comments