അബുദാബി: അബുദാബിയിലെ അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം രണ്ട് മാസത്തേക്ക് അടച്ചിടും. റൺവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. മെയ് 11 മുതൽ ജൂലൈ 20 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
റൺവേ നവീകരണത്തിന് ശേഷം വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ ഹെലികോപ്റ്ററുകൾക്ക് മാത്രമേ വിമാനത്താവളം ഉപയോഗിക്കാൻ കഴിയൂ. ജൂലൈ 21 മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കും.
Read Also: ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാമോ? വ്യത്യസ്ത വിധികളുമായി ഹൈക്കോടതി: കേസ് സുപ്രീംകോടതിയിലേക്ക്
Post Your Comments