പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.
കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരം ചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും കേട് വരുവാനുമുള്ള സാധ്യത ഏറെയാണ്.
Read Also : പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ!
പല്ലിന്റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്. ഉരുളക്കിഴങ്ങു പൊരിച്ച് ഫ്രഞ്ച് ഫ്രെെസ് പോലുള്ളവ കഴിക്കുമ്പോൾ ശരീരഭാരം വര്‍ദ്ധിക്കുന്നത് മാത്രമല്ല, അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു.
Post Your Comments