Latest NewsIndiaNews

സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി യുവതിയുടെ പ്രതിഷേധം

കമ്പനിയില്‍ നിന്നുള്ള ഒരാള്‍, തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി പ്രതിഷേധിച്ചതെന്ന് യുവതി

ഹൈദരാബാദ് : സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നയായി യുവതിയുടെ പ്രതിഷേധം. ഹൈദരാബാദിലാണ് സംഭവം. സിനിമാ നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്സിന് മുന്നില്‍, തെലുങ്കിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്ന് അവകാശപ്പെടുന്ന 28കാരിയാണ് നഗ്‌നതാ പ്രദര്‍ശന പ്രതിഷേധം നടത്തിയത്.

Read Also: റിസ്വാനെ രക്ഷിക്കാനായി ഉപയോഗിച്ചത് നിരോധിത മരുന്ന്: ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഓഫീസിന് മുന്നിലെത്തിയ യുവതി, വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് യുവതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍, യുവതിയെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസ് ഓഫീസിന് മുന്നിലെ റോഡിലും യുവതി നഗ്‌നതാ പ്രദര്‍ശനം നടത്തി. 28കാരി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍, മൂന്ന് തവണ യുവതി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിരുന്നുവെന്നും, മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നുവെന്നും ജൂബിലി ഹില്‍സ് പൊലീസ് പറയുന്നു. ഇത്തരമൊരു പ്രതിഷേധത്തിന്റെ കാരണം ചോദിച്ചപ്പോള്‍ പലപ്പോഴും യുവതി പല കാരണങ്ങളാണ് പറയുന്നത്.

സിനിമയില്‍ റോള്‍ ആവശ്യപ്പെട്ട്, താന്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്താറുണ്ടെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് സിനിമ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള ഒരാള്‍, തന്നെ പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചുവെന്നും യുവതി ആരോപിച്ചിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.

shortlink

Post Your Comments


Back to top button