KeralaNattuvarthaLatest NewsNews

ഉസ്താദുമാർ വിടുവായത്തം പറഞ്ഞതിന് മുസ്ലീം സമുദായത്തിനെതിരെ കള്ള പ്രചാരണങ്ങൾ അഴിച്ചുവിടരുത്: ജസ്‌ല മാടശ്ശേരി

തിരുവനന്തപുരം: ഉസ്താദുമാർ വിടുവായത്തം പറഞ്ഞതിന് കള്ള പ്രചാരണങ്ങൾ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടരുതെന്ന് ജസ്‌ല മാടശ്ശേരി. മുസ്ലീങ്ങൾ മദ്രസകളിൽ, ആർമിയിൽ ചേരരുതെന്നു പഠിപ്പിക്കുന്നുവെന്ന വാദം ഉൾക്കൊള്ളാൻ കഴിയില്ലെന്നും, ഇസ്ലാമിക നിയമത്തിൽ ഇങ്ങനെ പറയുന്നില്ലെന്നും ജസ്‌ല മാടശ്ശേരി പറയുന്നു.

Also Read:‘ഇത് ലോകാത്ഭുതം തന്നെ’ : താജ്മഹൽ സന്ദർശനത്തിന്റെ ഓർമ പുതുക്കി ഇലോൺ മസ്ക്

അസ്‌കർ അലി ഹുദവിയുടെ വെറുപ്പുകളും ദുരനുഭവങ്ങളുമൊക്കെ നിലനിൽക്കുന്ന സത്യമാണ്. എന്നാൽ തീവ്രത കൂട്ടാനും മറ്റും കള്ള പ്രചാരണങ്ങൾക്കും ഇവ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടുന്നത് ഭൂഷണമല്ല. ഞാനോ എക്സ് മുസ്ലീം സംഘടനയോ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീം വിരുദ്ധതയല്ല. മുസ്ലീം എന്നാൽ ഇസ്ലാമിക വിശ്വാസി എന്നാണ്. ഞങ്ങൾ ഇസ്ലാം മതത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കും, അതിനർത്ഥം വിശ്വാസികളോട് വെറുപ്പുൽപാദനം നടത്തുമെന്നല്ലാ’, ജസ്‌ല മാടശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

Askar ali HUDAVI
BA. sociology (Calicut University)(open)
ഇസ്ലാം ഉപേക്ഷിച്ചു.
(10th ഇപ്പോ എഴുതിയതേ ഉള്ളൂ )
പഠിച്ചിട്ട് തന്നെയാണ് മതം വിട്ടത്

5 ആം ക്ലാസ് യോഗ്യത എന്ന കള്ളത്തരം ഇനി മേൽ പറയരുത്. ഒപ്പം മുസ്ലീങ്ങൾ മദ്രസകളിൽ അവരുടെ സിലബസ് ആയി ആർമിയിൽ ചേരരുതെന്നു പഠിപ്പിക്കുന്നു എന്ന വാദവും ഉൾക്കൊള്ളാൻ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഉസ്താദുമാർപറഞ്ഞിട്ടുണ്ടാവും, പക്ഷെ ഇസ്ലാമിക നിയമത്തിൽ അങ്ങനെ പറയുന്നില്ല.

മറ്റൊന്നും കൊണ്ടല്ല 1 മണിക്കൂറിലധികം നീളുന്ന പ്രസംഗത്തിൽ ഹൈലൈറ് ചെയ്ത് ആഘോഷമാക്കുന്നത് ഈ വാചകങ്ങൾ മാത്രമാണ്. അംഗീകരിക്കുന്നു. അവന്റെ അനുഭവങ്ങളും വെറുപ്പുകളും ദുരനുഭവങ്ങളുമൊക്കെ നിലനിൽക്കുന്ന സത്യമാണ്. എന്നാൽ, തീവ്രത കൂട്ടാനും മറ്റും കള്ള പ്രചാരണങ്ങൾക്കും അവ മുസ്ലീം സമുദായത്തിനെതിരെ അഴിച്ചുവിടുന്നത് ഭൂഷണമല്ല.

ഞാനോ എക്സ് മുസ്ലീം സംഘടനയോ ലക്ഷ്യം വെക്കുന്നത് മുസ്ലീം വിരുദ്ധതയല്ല. മുസ്ലീം എന്നാൽ ഇസ്ലാമിക വിശ്വാസി എന്നാണ്. ഇസ്‌ലാം മതത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കും. അതിനർത്ഥം വിശ്വാസികളോട് വെറുപ്പുൽപാദനം നടത്തുമെന്നല്ലാ. ഞാനൊക്കെ പഠിച്ചത് രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തു മരിക്കുന്നവനും ശഹീദായ കൂലിയാണ് എന്നാണ്. ഈ വിദ്വേഷം ഞാൻ ആദ്യമായി കേൾക്കുകയാണ്. പറഞ്ഞത് തള്ളുന്നില്ല, എതെങ്കിലും ഉസ്താദുമാർ വിടുവായത്തം പറഞ്ഞിട്ടുണ്ടാവും.

ഇത്തരം പ്രചാരണങ്ങൾ സംഘികൾക്ക് വടിയാകുകയല്ലാതെ ഒന്നും നടക്കില്ല. എസ്സെൻസ് ഒന്നുകൂടി കാര്യഗൗരവത്തോടെ വിഷയങ്ങൾ കൈകാര്യം ചെയ്യണമായിരുന്നു. ഇത് തുറന്നു പറഞ്ഞതിന്റെ പേരിൽ ലിബറലുകൾ അസഹിഷ്ണുത കാണിക്കുന്നെങ്കിൽ കാണിച്ചോളു പറയാത്ത വയ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button