Latest NewsKerala

‘പെൺകുട്ടികളെ വേദിയിൽ പോലും കയറ്റാതെ വരുമ്പോൾ പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും’

മലപ്പുറം: പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് സ്റ്റേജിൽ സമ്മാന ദാനം നൽകിയതിന് ക്ഷോഭിച്ച സമസ്ത നേതാവിനെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ, കടുത്ത വിമർശനവുമായി ഫാത്തിമ തഹിലിയയും രംഗത്തെത്തി.

തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരത്തിൽ മാറ്റിനിർത്തപ്പെടുന്നവർ പിന്നീട് മതത്തെയും മത നേതൃത്വത്തെയും വെറുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു.

read also: പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് സമസ്ത നേതാവ്: വ്യാപക വിമർശനം

ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.

വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button