News

വെറും അഞ്ച് മിനുട്ട് കൊണ്ട് മുട്ടറോസ്റ്റ് തയ്യാറാക്കാം

മുട്ടറോസ്റ്റ് എല്ലാവരും ട്രൈ ചെയ്തിട്ടുള്ള ഒന്നാണ്. എന്നാല്‍, വെറും അഞ്ച് മിനുട്ട് കൊണ്ട് മുട്ടറോസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? അതും കുക്കറില്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മുട്ടറോസ്റ്റ്. ഒരുവിധം എല്ലാവര്‍ക്കും ഇഷ്ടമാണ് മുട്ടയും മുട്ടറോസ്റ്റും. ഇടിയപ്പം, അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാന്‍ പറ്റിയ മുട്ടറോസ്റ്റ് എങ്ങനെയാണ് വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുക എന്ന് നോക്കാം.

ചേരുവകള്‍

മുട്ട പുഴുങ്ങിയത് – ആവശ്യത്തിന്

നീളത്തില്‍ അരിഞ്ഞ സവോള – 5 എണ്ണം

പച്ചമുളക് – 3 എണ്ണം

തക്കാളി – 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ആവശ്യത്തിന്

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

കറിവേപ്പില – ഒരിതള്‍

വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്

Read Also : ആഗോള എണ്ണവിലയില്‍ ഇടിവ്

തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച്ച് സവോള വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം എടുത്തുവെച്ച പൊടികള്‍ ഓരോന്നായി ഇട്ട് നന്നായി വഴറ്റുക. തക്കാളി ചേര്‍ക്കുക. ഉപ്പു ചേര്‍ക്കുക.

തക്കാളി നല്ലപോലെ വെന്തതിനു ശേഷം 1 കപ്പ് വെള്ളമൊഴിച്ച് പുഴുങ്ങി വെച്ച മുട്ട രണ്ടായി കീറി മുറിച്ച ശേഷം കുക്കറില്‍ ഇടുക. മുട്ട ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെയ്ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button