നൂഡൽഹി: ആഗോള എണ്ണവിലയില്‍ ഇടിവ്. ഏഷ്യയ്ക്കും, യൂറോപ്പിനുമുള്ള എണ്ണവില സൗദി കുറച്ചതാണ് നിരക്കുകളിലെ വ്യത്യാസങ്ങൾക്ക് കാരണം. അതേസമയം, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം നിലയില്‍ എത്തിയ സാഹചര്യത്തില്‍ പ്രാദേശിക നിരക്കുകളില്‍ ഇളവു പ്രതീക്ഷിക്കേണ്ടതില്ല. ആഗോള ബാരല്‍ വില 100 ഡോളറിനു മുകളില്‍ തുടരുന്നതും നിരക്കുകള്‍ സ്ഥിരതയാര്‍ജിക്കാത്തതും തിരിച്ചടിയാണ്.
പ്രാദേശിക ഇന്ധനവില, ആഗോള വിലയ്ക്ക് അനുസരിച്ചു മാറുന്നില്ലെന്നതാണ് ഏക ആശ്വാസം. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ശനിയാഴ്ച 50 രൂപയുടെ വര്‍ദ്ധനവുണ്ടായി. വാണിജ്യ സിലിണ്ടറുകളുടെ വില ഈ മാസം ആദ്യം, 102.5 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.
137 ദിവസത്തെ ഇളവുകള്‍ക്കു ശേഷം, 16 ദിവസം കൊണ്ട് ഇന്ധനവില ലിറ്ററിന് 10 രൂപ വര്‍ദ്ധിപ്പിച്ച ശേഷമാണ് കമ്പനികള്‍ വില വര്‍ദ്ധന അവസാനിപ്പിച്ചത്. യുദ്ധം, പണപ്പെരുപ്പം, യു.എസ്. ഫെഡ് റിസര്‍വ് യോഗം, കോവിഡ്, ഓഹരി വിപണികള്‍ എല്ലാം എണ്ണവിലക്ക് ഭീഷണിയാകുന്നു.
Post Your Comments