തിരുവനന്തപുരം: കടലുണ്ടായിട്ടും പുഴുവരിച്ച മീൻ തിന്നേണ്ട അവസ്ഥയിലാണ് തലസ്ഥാനത്തെ ജനങ്ങൾ. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകരയിൽ മാത്രം പിടികൂടിയത് 800 കിലോ അഴുകിയ മത്സ്യമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പുഴുവരിച്ച നിലയിൽ വിൽക്കാൻ കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തത്.
Also Read:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ
പിടിച്ചെടുത്ത 800 കിലോ മത്സ്യവും കുഴിച്ചുമൂടുകയായിരുന്നു. നിരന്തരമായി ഈ പ്രദേശത്ത് ഇത്തരത്തിൽ മത്സ്യങ്ങൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുന്നത്തുകാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ടീമാണ് മത്സ്യം പിടിച്ചെടുത്തത്.
അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments