
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാറ്റാമ്പുറം കുരുടി സ്വദേശി ഫിജോ ആണ് അറസ്റ്റിലായത്.
വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെയടക്കം ആക്രമിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വന്നിരുന്ന ഫിജോക്കെതിരെ വിയ്യൂർ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കലക്ടർ പുറപ്പെടുവിച്ച വാറണ്ടിലാണ് അറസ്റ്റ്.
Read Also : മാപ്പിൽ നിന്ന് അപ്രത്യക്ഷമാവും, വീണ്ടും പ്രത്യക്ഷപ്പെടും : ദുരൂഹത മാറാതെ “ഫാന്റം ദ്വീപ്”
കമ്മീഷണർ ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം ഒല്ലൂർ എ.സി.പി കെ.സി. സേതുവിന്റെ മേൽനോട്ടത്തിലാണ് പ്രതിക്കെതിരെ റിപ്പോർട്ട് തയാറാക്കിയത്. വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ സൈജു കെ. പോൾ, സിവിൽ പൊലീസ് ഓഫീസർ ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Post Your Comments