ഡൽഹി: ഷഹീൻബാഗിലെ പൊളിച്ചു നീക്കൽ നടപടികൾക്കെതിരെ സിപിഎം നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം എന്തിനാണ് ഹർജി ഫയൽ ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. സിപിഎം നൽകിയ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, ഒരു രാഷ്ട്രീയ പാർട്ടി നിർദ്ദേശിച്ചതുകൊണ്ട് കേസിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. സിപിഎമ്മിനോടും മറ്റു ഹർജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാനും, സുപ്രീം കോടതി നിർദ്ദേശിച്ചു.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഷഹീൻബാഗിലെ ഒരു വ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടി മാത്രമാണ് സമീപിച്ചതെന്നും ജസ്റ്റിസ് നാഗേശ്വര റാവു വിലയിരുത്തി. എല്ലാ ഒഴിപ്പിക്കലും തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്, സിപിഎം ഹർജി പിൻവലിച്ചു. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെയാണ് ഷഹീൻബാഗിൽ നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചത്.
Post Your Comments