ഭക്ഷണവും യാത്രയും, ആഹാ… എന്താ കോമ്പിനേഷൻ. ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാനുള്ള ഓട്ടത്തിന് ഇടയ്ക്കൊക്കെ ഒരു അവധി കൊടുക്കണം. എന്നിട്ടൊരു യാത്ര പോകണം. ഒരു ദിവസമെങ്കിൽ ഒരു ദിവസം. ആ യാത്രയും യാത്രയുടെ ഓർമകളും എന്നും കൂടെയുണ്ടാകും. സഞ്ചാരികളുടെ പ്രിയ ഇടമായ വെസ്റ്റ് ഇന്ത്യയിലേക്ക് യാത്ര പോയിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു ദിവസം ഉണ്ടാക്കിയെടുക്കണം. എന്നിട്ട് ഇന്ത്യയിലെ തന്നെ വ്യത്യസ്തമായ മറ്റൊരു സംസ്കാരവും അറിവുകളും നേടണം. വൈവിധ്യമാർന്ന രുചി വിഭവങ്ങളാൽ, കാഴ്ചകളാൽ സമ്പന്നമാണ് വെസ്റ്റ് ഇന്ത്യ.
പടിഞ്ഞാറൻ ഇന്ത്യയിലെ പാചകരീതികൾ ആസ്വദിക്കാൻ അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. പക്ഷെ, യാത്ര ചെയ്യുമ്പോൾ ഈ രുചികൾ ഒരിക്കലും മിസ് ചെയ്യരുത്. മഹാരാഷ്ട്രയിലെ വട പാവ്, ഗുജറാത്തിലെ ധോക്‌ല, രാജസ്ഥാനിലെ ദാൽ ബത്തി ചൂർമ എന്നിവയുടെ രുചി ഒരിക്കലറിഞ്ഞാൽ പിന്നീട് നിങ്ങൾ അതിനായി കൊതിക്കും. വീണ്ടും വീണ്ടും സഞ്ചാരികളെയും ഭക്ഷണപ്രിയരെയും ആകർഷിക്കുന്ന പ്രത്യേകതയും ഈ മണ്ണിനുണ്ട്. വെസ്റ്റ് ഇന്ത്യൻ ഭക്ഷണത്തിന്റെ രുചികൾ സംഗ്രഹിക്കാൻ പറ്റിയ 3 വിഭവങ്ങൾ പരിചയപ്പെടാം:
1. വട പാവ്
മുംബൈയുടെ പ്രത്യേക എന്താണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുക ‘വട പാവ്’ എന്നാകും. അതെ, അത്രമേൽ സ്വാദുള്ള ഭക്ഷണം. മുംബൈക്കാർക്ക് ഇതൊരു പ്രത്യേക വിഭവമല്ല, അവരുടെ നിത്യജീവിതത്തിനോട് അത്രമേൽ അടുത്ത് നിൽക്കുന്ന ഒരു ജീവിത രീതിയാണ്. ഉരുളക്കിഴങ്ങും മറ്റ് ചേരുവകളും ഉപയോഗിച്ച് ഉണ്ടാക്കിയ ക്രിസ്പി രൂപത്തിൽ വറുത്ത വട, കുറച്ച് ചട്നിയും സാലഡും ഉപയോഗിച്ച് മൃദുവായ പാവിൽ (റൊട്ടി) ശ്രദ്ധാപൂർവ്വം ഒട്ടിക്കുന്നു. സൈഡ് ചേരുവകളുടെ സംയോജനം ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നു. ഇത് നിറയ്ക്കുന്നതിനും ഉണ്ടാക്കുന്നതിനും പ്രത്യേക ഭംഗിയാണ്. മുംബൈയിലെ എല്ലാ തെരുവുകളിലും വട പാവ് ലഭ്യമാണ്.
2. ഗോവൻ മീൻ കറി
വെസ്റ്റ് ഇന്ത്യയിൽ പോയിട്ടുണ്ടെങ്കിൽ ഒരിക്കൽ പോലും മിസ് ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ഗോവൻ മീൻ കറി. സുഗന്ധവ്യഞ്ജനങ്ങളുടെ തികഞ്ഞ ഉപയോഗം കൊണ്ട് ശ്രദ്ധേയമാണ് ഈ മീൻ കറി. ഒരു മണിക്കൂറിനുള്ളിൽ പാകം ചെയ്യാം. കറിയുടെ നിറം വർധിപ്പിക്കാനും ഗന്ധം തീവ്രമാക്കാനും മസാലകളും കശ്മീരി ചുവന്ന മുളകുമാണ് ഉപയോഗിക്കുന്നത്.
3. ധോക്ല
ഈ മഞ്ഞ സ്‌പോഞ്ച് പോലുള്ള വിഭവം സഞ്ചാരികളുടെ വയറ് നിറയ്ക്കും. മധുരവും ഉപ്പുമുള്ള ഗുജറാത്തി വിഭവം അതിരുകൾക്കപ്പുറമുള്ള ഹൃദയങ്ങൾ വരെ കീഴടക്കിയതാണ്. ഈ വിഭവം ഒരിക്കലും രുചിച്ചിട്ടില്ലാത്ത ആളുകൾ ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശം സന്ദർശിക്കുമ്പോൾ യഥാർത്ഥ ധോക്‌ല പരീക്ഷിക്കേണ്ടതാണ്. ചെറുപയർ, മഞ്ഞൾ, നാരങ്ങ, വെളുത്തുള്ളി, മറ്റ് ചില ചേരുവകൾ ചേർത്താണ് സ്പോഞ്ച് പോലുള്ള ഈ വിഭവം തയ്യാറാക്കുന്നത്.
Post Your Comments