തൃശൂർ: തൃശൂരിലെങ്ങും പൂരക്കാഴ്ചകളാണ്. പ്രായമൊന്നും പൂരക്കാഴ്ചയ്ക്ക് പ്രശ്നമാകാറില്ല. പൂരനഗരിയിൽ നിന്നും അറുപത്തിയഞ്ചുകാരനായ ഒരു ചാലക്കുടിക്കാരൻ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ പ്രായത്തിലും ചുറുചുറുക്കോടെ തന്റെ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമത്തിലാണ് ഇയാൾ. ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കേരളകൗമുദി ആണ് ഈ പൂരപ്രേമിയുടെ വിശേഷങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചാലക്കുടിക്കാരൻ എന്ന് പറഞ്ഞ അദ്ദേഹം പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. തൃശൂർ പൂരനഗരിയിൽ കച്ചവടത്തിനായി എത്തിയതാണ് ഇദ്ദേഹം. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത ലക്ഷ്യം നേടാനുള്ള ശ്രമത്തിലായിരിക്കണം നാം എന്നാണ് അദ്ദേഹം പറയുന്നത്. പ്രധാനമന്ത്രി ആവുക എന്നതിനൊപ്പം, തന്റെ മനസിലുള്ള മറ്റ് ചില ആഗ്രഹങ്ങളും ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
തൻ്റെ മനസിലെ നാല് കഥകൾ സിനിമയാക്കണം എന്ന ലക്ഷ്യമാണത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരെ വെച്ച് നാല് സിനിമകൾ ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമകൾക്ക് പേരുമിട്ടുകഴിഞ്ഞു. എന്റെ രാജ്യം, കിടാവിളക്ക്, സത്യം കണ്ടെത്തു, പ്രത്യയശാസ്ത്രം എന്നിങ്ങനെ തന്റെ പിറക്കാനിരിക്കുന്ന സിനിമകൾ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
Post Your Comments