വാഷിംഗ്ടണ്‍: റഷ്യയ്ക്ക് വന്‍ തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തുകയാണെന്ന് ജി 7 രാജ്യങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി, റഷ്യയുടെ വരുമാനത്തില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് നിഗമനം. എണ്ണ ഇറക്കുമതി നിര്‍ത്തുന്നതോടെ, യുദ്ധത്തിനായി റഷ്യയ്ക്ക് ഫണ്ട് വരുന്നത് തടയാന്‍ കഴിയുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകൾ
യുഎസിനെ കൂടാതെ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവരാണ് ജി 7 ലുളളത്. റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ നടപടി തുടരുമെന്നും ലോകനേതാക്കള്‍ വ്യക്തമാക്കി. റഷ്യ യുക്രെയ്നില്‍ അധിനിവേശം തുടങ്ങിയിട്ട് മൂന്നാം മാസത്തിലേയ്ക്ക് കടക്കുകയാണ്. യുക്രെയ്ന്റെ മിക്ക മേഖലകളിലും റഷ്യ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ്, റഷ്യയെ കൂടുതല്‍ സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ക്ക് ജി 7 കൂട്ടായ്മ മുതിര്‍ന്നത്.
റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. റഷ്യയ്ക്ക് വേണ്ടിയോ റഷ്യയെ പിന്തുണയ്ക്കുന്നതിനോ യുക്രെയ്നിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയാണ് നിയന്ത്രണം നിലവില്‍ വരിക.
Post Your Comments