പത്തനംതിട്ട: ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസിലെ ഡ്രൈവറും കണ്ടക്ടറും ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ, യാത്രക്കാർ വലഞ്ഞു. പത്തനംതിട്ടയിലാണ് നാലര മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങിയത്.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസിലെ, ബുക്ക് ചെയ്ത യാത്രക്കാര്‍ക്കാണ് പണി കിട്ടിയത്.
നാലു മണിക്ക് ജോലിയ്ക്കെത്തേണ്ട ഇരുവരും വന്നില്ല. ഉദ്യോഗസ്ഥർ മാറി മാറി രണ്ടു പേരേയും ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ, യാത്രക്കാർ ബഹളം വെച്ച് സ്റ്റാൻഡിൽ കുത്തിയിരുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെ 25ഓളം പേര്‍ ബസില്‍ ഉണ്ടായിരുന്നു.
യാത്രക്കാർ ബഹളം വെച്ച് മറ്റ് ബസ് പോവുന്നതും തടഞ്ഞു. ഇതോടെ, ഡിപ്പോ അധികൃതരും കുടുങ്ങി. പിന്നീട്, ഡിപ്പോയിൽ നിന്ന് പത്താനപുരവുമായി ബന്ധപ്പെട്ടു. ഇവിടെ നിന്നും രണ്ടുപേർ വരാമെന്ന് സമ്മതിച്ചതോടെയാണ് ആശങ്ക മാറിയത്.
Post Your Comments