
പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധത്തില്‍ പ്രതികളുപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി. പ്രതികളിലൊരാളായ കാവില്‍പാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് കണ്ടെത്തിയത്. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍, ഭാരതപ്പുഴയോരത്ത് പുല്‍ക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കില്‍ രക്തക്കറയും കണ്ടെത്തി. പ്രതി ഫിറോസുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ബൈക്ക് കണ്ടെത്തിയത്.
അതേസമയം, കേസിൽ പ്രതികളായ നാല് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
Post Your Comments