വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മൂലം റഷ്യ നാണംകെടുന്നുവെന്ന് ലോകരാഷ്ട്രങ്ങൾ. ഉക്രൈനിൽ നിയമം ലംഘിച്ച് അധിനിവേശം നടത്തിയ പുടിന്റെ പ്രവൃത്തിയാണ് റഷ്യയ്ക്ക് തീരാത്ത നാണക്കേട് ഉണ്ടാക്കിയത്.
ജി7 അംഗങ്ങളായ രാഷ്ട്രങ്ങളാണ് ഇങ്ങനെയൊരു അഭിപ്രായം നടത്തിയത്.
ഞായറാഴ്ച, ഇവർ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി വിർച്വൽ കോൺഫറൻസ് നടത്തിയിരുന്നു. ചർച്ചയിൽ, ഉക്രൈനുള്ള നിരുപാധിക പിന്തുണ എല്ലാവരും പ്രഖ്യാപിച്ചു. ഉക്രൈന് കൂടുതൽ സൈനിക സഹായം നൽകുന്ന കാര്യവും ചർച്ച ചെയ്യപ്പെട്ടു എന്ന് കരുതുന്നു. ഏകദേശം, 24 ബില്യൺ ഡോളറിന്റെ ആയുധ സഹായം ഇതുവരെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും ഉക്രൈന് ലഭിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവരടക്കമുള്ളവർ ചർച്ചയിൽ പുട്ടിനെ രൂക്ഷമായി വിമർശിച്ചു. ഉക്രൈന്റെ പരമാധികാരവും ഭൂമിയും സംരക്ഷിക്കാൻ എല്ലാ രീതിയിലുള്ള സഹായവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
Post Your Comments