Latest NewsKerala

കാണാതായ കോളേജ് വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ: കാണാതായ കോളേജ് വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറീനെയാ(19)ണ് ഇരിട്ടി കോളിക്കടവ് പുഴയിൽ ഇന്നലെ പകൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീർപ്പാട് എസ്.എൻ.ഡി.പി കോളേജ് വിദ്യാർത്ഥിനിയാണ് ജഹാന ഷെറീൻ.

ശനിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച്ച വൈകുന്നേരമാണ് മൃതദേഹം പുഴയിൽ കാണുന്നത്.

read also: ബിഗ് ബോസ്സിൽ ഇന്നലെ നടന്നത് സ്വയംവരവും വൈൽഡ് കാർഡ് എൻട്രിയും: കരിഞ്ഞ മാലയും നല്ല മാലയും കിട്ടിയ മത്സരാർത്ഥികളെ അറിയാം

പുന്നാട്ടെ സെയ്ദ്-മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. ഇരിട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button