KeralaLatest News

ജനീഷ് കുമാർ ശബരിമല ദർശനം നടത്തിയത് തെറ്റാണെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐക്ക് എച്ച് സലാമിന്റെ പരസ്യനിസ്കാരം പ്രശ്നമല്ലേ?- കുമ്മനം

'ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണ്.'

തിരുവനന്തപുരം: ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ. സിപിഎമ്മിലെ തന്നെ ഇരട്ട നീതിയെ ആണ് അദ്ദേഹം ചോദ്യം ചെയ്തത്. ജനീഷ് കുമാർ എം.എൽ.എ. തുടർച്ചയായി ശബരിമലയിൽ പോയത് കുറ്റമാണെന്ന് പറഞ്ഞ ഡിവൈഎഫ്ഐ,  അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാമിന്റെ പരസ്യ നിസ്കാരത്തെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല എന്നാണ് കുമ്മനത്തിന്റെ ചോദ്യം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സി.പി.എം.കാരനായ കോന്നി എം.എൽ.എ. ജനീഷ് കുമാർ തുടർച്ചയായി ശബരിമല ദർശനം നടത്തിയത് തെറ്റായ സന്ദർശനം നൽകുമെന്ന് വിമർശിച്ച ഡി.വൈ.എഫ്. ഐ ക്ക് സി.പി എം. അമ്പലപ്പുഴ എം.എൽ.എ . എച്ച്. സലാം ആലപ്പുഴയിൽ എസ് എസ് . എഫ് സമ്മേളനത്തിൽ പരസ്യമായി നിസ്ക്കരിച്ചതിനെപ്പറ്റി എന്താണ് പറയാനുള്ളത് .

ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്തിൽ മാത്രമാണ് മാർക്സിസ്റ്റുകൾക്ക് കണ്ണ്. ദേവസ്വം ബോർഡ് ഭരണമടക്കം ക്ഷേത്രങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യാൻ CPM ന് മടിയില്ലെന്ന് മുൻകാല അനുഭവങ്ങൾ തന്നെ ധാരാളം.

അതേസമയം, മുസ്ലീം ദേവാലയ ഭരണത്തിൽ ഒരു നിയന്ത്രണത്തിനും നിൽക്കാതെ അവിടുത്തെ ആചാരങ്ങൾ പിന്തുടരുന്നതിന് മാർക്സിസ്റ്റ് പാർട്ടി ബന്ധം അതിന്റെ നേതാക്കൾക്കു തടസ്സമല്ലെന്നാണ് സലാമിന്റെ പരസ്യ നിസ്കാരം നൽകുന്ന സൂചന. ഹിന്ദു ആചാരമനുഷ്ടിക്കുന്നത് തെറ്റായ സന്ദേശമെങ്കിൽ മുസ്ലീം എം.എൽ.എ.യുടെ പരസ്യ നിസ്കാരം എന്തു സന്ദേശമാണ് നൽകുന്നതെന്ന് സി.പി.എം. വ്യക്തമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button