ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ നിയമസഭാ കെട്ടിടത്തിന്റെ മുഖ്യകവാടത്തില്‍, വിഘടനവാദി ഗ്രൂപ്പായ ഖാലിസ്ഥാന്റെ പതാക കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്ത്. ഹിമാചല്‍ തിരിച്ചുപിടിക്കുമെന്നും വീണ്ടും പഞ്ചാബിന്റെ ഭാഗമാക്കുമെന്നും എസ്എഫ്ജെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു വ്യക്തമാക്കി.
‘ഹിമാചല്‍ ഒരിക്കൽ കൂടി പഞ്ചാബിന്റെ ഭാഗമാകും. മുഖ്യമന്ത്രി ജയ് റാം താക്കൂറിനുള്ള വ്യക്തമായ സന്ദേശമാണ്, ധര്‍മശാലയിലെ ഖാലിസ്ഥാന്‍ പതാക’, പന്നു പറഞ്ഞു. 2022 ജൂണില്‍, ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 38-ാം വാര്‍ഷികത്തില്‍, ഹിമാചല്‍ പ്രദേശിലെ ഹിതപരിശോധനാ തീയതി പ്രഖ്യാപിക്കുമെന്നും ഗുര്‍പത്വന്ത് സിംഗ് പന്നു വ്യക്തമാക്കി.
ലോകം കാത്തിരുന്ന രഹസ്യം : ബർമുഡ ട്രയാംഗിളിന്റെ പിന്നിലുള്ള വസ്തുത വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
സിഖ് ഫോര്‍ ജസ്റ്റിസ് പുറത്തുവിട്ട വീഡിയോയിലൂടെയാണ്, ഹിതപരിശോധനയിലൂടെ ഹിമാചല്‍ പ്രദേശ് തിരിച്ചുപിടിക്കുമെന്ന് ഖാലിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഹിമാചലിലെ മാണ്ടിയില്‍, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജനസഭ നടന്നിരുന്നുവെന്നും ഇതില്‍ പങ്കെടുക്കാനെത്തിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിനൊപ്പം വന്നവരാണ്, ഖാലിസ്ഥാന്‍ പതാക എത്തിച്ചതെന്നും പന്നു വ്യക്തമാക്കി.
Post Your Comments