ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിന്നും യു.എസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ, ഉയര്‍ന്ന യു.എസിന്റെ ആവശ്യം പാകിസ്ഥാന്‍ തന്റെ ഭരണകാലത്ത് അംഗീകരിച്ച് കൊടുക്കില്ലായിരുന്നെന്നും ഇമ്രാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘അഫ്ഗാനിസ്ഥാനില്‍ എന്തെങ്കിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തിരിച്ചടിക്കുന്നതിന് വേണ്ടിയായിരുന്നു പാകിസ്ഥാനില്‍ മിലിറ്റി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടത്. എന്നാല്‍, യു.എസിന്റെ ആവശ്യം ഒട്ടും സ്വീകാര്യമല്ല’- ഇമ്രാൻ പറഞ്ഞതായി ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: ഒരു കഴുതയുടെ ദേഹത്ത് പെയിന്റ് കൊണ്ട് വരകള്‍ വരച്ചാല്‍ അത് ഒരിക്കലും സീബ്രയായി മാറില്ല : ഇമ്രാന്‍ ഖാൻ
‘ആദ്യം അവര്‍ ഞങ്ങളെ കുറ്റപ്പെടുത്തി. ഞങ്ങളെ അഭിനന്ദിച്ചില്ല. ഞങ്ങളുടെ രാജ്യവും ട്രൈബല്‍ ഏരിയകളും നശിപ്പിക്കപ്പെട്ടു. എന്നാലിപ്പോള്‍ മിലിറ്ററി ബേസുകള്‍ നിര്‍മ്മിക്കണമെന്നാണ് അവര്‍ വീണ്ടും ആവശ്യപ്പെടുന്നത്. ഞാനിത് അംഗീകരിക്കുമായിരുന്നില്ല’- ഇമ്രാൻ പ്രസംഗത്തിൽ വ്യക്തമാക്കി.
Post Your Comments