
കൊല്ലം: ശാസ്താംകോട്ടയിൽ നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരെയാണ് പിടികൂടിയത്. റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പുതിയകാവിൽ നിന്നാണ് കഞ്ചാവുമായുള്ള വാഹനമെത്തിയത്.
ശാസ്താംകോട്ട, കുണ്ടറ പോലീസിന്റെയും എസ്.പിയുടെ സ്ക്വാഡിൻ്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടങ്ങളില്‍, സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വിതരണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്.
Post Your Comments