കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘ഇന്ധന-പാചകവാതക വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം. ഇതിലെ ഒന്നാം പ്രതി കേരളത്തിലെ ധനകാര്യ മന്ത്രിയാണ്. ഇന്ധന നികുതി ജിഎസ്ടിയിൽ പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപട് എല്ലാവരും കണ്ടതാണല്ലോ? ഞങ്ങളുടെ വരുമാനം ലോട്ടറി, മദ്യം, പെട്രോള്‍ എന്നിവയാണെന്നാണ് കേരളത്തിന്റെ ധനമന്ത്രി പറഞ്ഞത്. ആ നിലപാട് ചര്‍ച്ചയാകണം,’ എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.
Post Your Comments