KeralaLatest News

പത്തനംതിട്ടയിൽ ഇന്നലെ മാത്രം നാല് മുങ്ങി മരണം

ചടങ്ങിനെത്തിയ എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയത്

പത്തനംതിട്ട: ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിലായി നാലുപേർ മുങ്ങിമരിച്ചു. മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കളുമാണ് മരിച്ചത്. തിരുനെൽവേലി സ്വദേശികളായ കാർത്തിക് , ശബരിനാഥ് എന്നിവരാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്.

ചടങ്ങിനെത്തിയ എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍, രണ്ട് പേരാണ് മുങ്ങിമരിച്ചത്. കുട്ടികൾ മുങ്ങി താഴുന്നത് കണ്ട്, പ്രദേശവാസികൾ നദിയിൽ ചാടി കുട്ടികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

തുടർന്ന്, മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലുമായി കുട്ടികളെ എത്തിച്ചെങ്കിലും, രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ മല്ലപ്പള്ളിയിൽ ഇന്നലെ എത്തിയത്.

സമാനമായി, കൈപ്പട്ടൂർ സ്വദേശികളായ വിശാഖ്, സുജീഷ് എന്നീ യുവാക്കളാണ് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചത്. കൈപ്പട്ടൂർ പരുമല കുരിശ് കടവിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം. ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button