തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയെ തുടര്‍ന്ന്, രാത്രി പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11നാണ് സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ച് പോലീസ് കൺട്രോൾ റൂമിലേക്കു ഫോൺ സന്ദേശം എത്തിയത്. തുടർന്ന്, കന്റോൺമെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചു വരുത്തി തിരച്ചിൽ നടത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ, അര മണിക്കൂറിനു ശേഷമാണ് ഫോൺ വിളിച്ചയാളെ പോലീസ് കണ്ടെത്തിയത്. എന്നാൽ, സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വാട്സാപ്പിൽ സന്ദേശം വന്നെന്നും ഇതു പോലീസിനെ അറിയിക്കുകയായിരുന്നു എന്നുമാണ് കസ്റ്റഡിയിലുള്ളയാൾ പോലീസിനു നൽകിയ വിശദീകരണം.
Post Your Comments