Latest NewsInternational

ലോകം കാത്തിരുന്ന രഹസ്യം : ബർമുഡ ട്രയാംഗിളിന്റെ പിന്നിലുള്ള വസ്തുത വെളിപ്പെടുത്തി ശാസ്ത്രജ്ഞർ

സിഡ്‌നി: ലോകം ഭയത്തോടെ മാത്രം കേട്ടിരുന്ന ഒരു പേരാണ് ബർമുഡ ട്രയാംഗിൾ, അഥവാ ബർമുഡ ത്രികോണം. മനുഷ്യർക്കും നാവികർക്കും പേടിസ്വപ്നമായിരുന്നു കടലിലെ ഈ മേഖല. രഹസ്യങ്ങൾ ഒളിപ്പിച്ചു കിടക്കുന്ന ഇവിടെ, ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ വിമാനങ്ങൾക്കും കപ്പലുകൾക്കും കയ്യും കണക്കുമില്ല.

എന്നാൽ, ലോകത്തിനു മുന്നിൽ ഇന്നും ദുരൂഹമായി കിടക്കുന്ന ബർമുഡ ത്രികോണത്തിൽ നടന്ന അപകടങ്ങളുടെയെല്ലാം കാരണം മനുഷ്യസഹജമായ പിഴവുകൾ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ. കാൾ ക്രുസെൽനിക്കിയെന്ന സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞനും സംഘവുമാണ് ഈ കണ്ടെത്തലിന് പിറകിൽ. 1945 ഡിസംബർ അഞ്ചിന് ഫ്ലൈറ്റ് 19 അപ്രത്യക്ഷമായ കുപ്രസിദ്ധമായ സംഭവത്തിനു പിറകിലും മറ്റൊന്നല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ചെകുത്താന്റെ ത്രികോണം, അമംഗള സമുദ്രം എന്നൊക്കെ അറിയപ്പെടുന്ന ഈ സമുദ്ര ഭാഗത്തെ അപകടങ്ങൾക്ക് കാരണം നാവികരുടെയും പൈലറ്റുകളുടെയും കൈപ്പിഴവുകൾ മാത്രമാണ്. ഇതിന് പിറകിൽ അന്യഗ്രഹജീവികളോ അദൃശ്യ ശക്തികളുടെ സാന്നിധ്യമോ ഒന്നുമില്ലെന്നാണ് കാൾ വ്യക്തമാക്കുന്നത്.

ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് ബർമുഡ ത്രികോണം സ്ഥിതി ചെയ്യുന്നത്. ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആണ് ഈ പ്രദേശം പരന്നു കിടക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button