തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപക പരിശോധന. ഞായറാഴ്ച, 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Read Also:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 225 കേസുകൾ
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോയോളംം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി മെയ് രണ്ട് മുതല്‍ ഞായറാഴ്ച വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6,069 കിലോഗ്രാം പഴകിയ മത്സ്യം നശിപ്പിച്ചതായും മന്ത്രി അറിയിച്ചു.
Post Your Comments