
ബീജിങ്: കോവിഡ് നിയമങ്ങള്‍ നിർബന്ധമാക്കി ചൈന. രാജ്യത്ത് ഷി ജിന്‍ പിങ് കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി രാജ്യത്ത് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും അദ്ദേഹം കൊണ്ടുവന്നു. മാത്രമല്ല, മെഡിക്കല്‍ ടെസ്റ്റിംഗ് സൗകര്യങ്ങളും നവീകരിച്ചു. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടാന്‍ രാജ്യം എല്ലാ വഴികളും ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നിര്‍ബന്ധപൂര്‍വ്വം കോവിഡ് പരിശോധന നടത്തുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read Also: കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടി മാത്രമാണ് ഭരിച്ചത്: രാഹുൽ ഗാന്ധി
ഒരു പുരുഷന് യുവതിയെ കോവിഡ് പരിശോധന നടത്തുന്നതിനായി ബലം പ്രയോഗിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. യുവതിയെ നിലത്ത് കിടത്തി രണ്ട് കൈകളും അയാളുടെ കാലിനരികില്‍ ബന്ധിച്ചാണ് ആരോഗ്യ പ്രവര്‍ത്തകനെ കൊണ്ട് കോവിഡ് പരിശോധന നടത്തിപ്പിക്കുന്നത്. യുവതി തനിക്ക് കഴിയുന്നത്ര ശക്തമായി ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, വീഡിയോ കണ്ട പലരും അമ്പരപ്പോടെയാണ് സംഭവത്തെ നോക്കിക്കണ്ടത്. എത്ര മനുഷ്യത്വരഹിതമായ രീതിയിലാണ് ജനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്ന ചിന്തയാണ് സൈബർ ലോകത്തെ ഞെട്ടിച്ചത്.
Post Your Comments