Latest NewsUAENewsInternationalGulf

മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ

മാനസികാരോഗ്യ മേഖലയിൽ കേഡർമാർക്കായി പരിശീലനവും പുനരധിവാസ പരിപാടികളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശുപാർശ ചെയ്ത് എഫ്എൻസി

ദുബായ്: മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണമെന്ന് ശുപാർശ ചെയ്ത് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ. മേഖലയിലേക്ക് കൂടുതൽ എമിറേറ്റികളെ ആകർഷിക്കാൻ വേണ്ടിയാണ് എഫ്എൻസി ഇത്തരമൊരു ശുപാർശ നൽകിയത്.

Read Also: തൃശൂർ പൂരം: കുടമാറ്റത്തിലെ കുടയിൽ സവര്‍ക്കറും, വിമർശനവുമായി യൂത്ത് കോൺഗ്രസ്

അടുത്ത യോഗത്തിൽ ഈ ശുപാർശ സർക്കാരിന് റഫർ ചെയ്യാനാണ് ഫെഡറൽ നാഷണൽ കൗൺസിലിന്റെ തീരുമാനം. തുടർന്ന്, വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ചികിത്സ നൽകുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ആശുപത്രികളുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിനുമായി മാനസികാരോഗ്യ മേഖലയിൽ കേഡർമാർക്കായി പരിശീലനവും പുനരധിവാസ പരിപാടികളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എഫ്എൻസി ശുപാർശ ചെയ്യുന്നു.

Read Also: 90കളിലെ വെറുപ്പിന്റെ യുഗം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് : ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button