മുംബൈ: സ്റ്റീല്‍ കമ്പനി ജീവനക്കാരെ ആക്രമിച്ച തൊഴിലാളി സംഘടനാ അംഗങ്ങള്‍ പോലീസുകാരേയും ആക്രമിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. തൊഴിലാളി സംഘടനയിലെ അംഗങ്ങളെ നിയന്ത്രിക്കാനെത്തിയ 19 പോലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 12 പോലീസ് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും പോലീസ് അറിയിച്ചു.
Read Also:താജ്‌മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം: ഹൈക്കോടതിയിൽ ഹർജി
പാല്‍ഘര്‍ ജില്ലയിലുള്ള ബോയ്സര്‍ നഗരത്തിലാണ് സംഭവമുണ്ടായത്. തൊഴിലാളി സംഘടനയിലെ 100 പേരടങ്ങുന്ന സംഘമാണ് സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരെ ആക്രമിച്ചത്. ഇത് തടയാനായിരുന്നു വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് എത്തിയതെങ്കിലും, നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനി നിലനില്‍ക്കുന്ന വ്യാവസായിക പ്രദേശത്ത് നിലവില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സാഹചര്യം നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് പോലീസ് നിര്‍ദ്ദേശം.
Post Your Comments