ഒരുപാട് നാളത്തെ ആകാംക്ഷയ്ക്ക് ശേഷം താൻ പഠിച്ച സ്കൂളിന്റെ പേരും വിവരങ്ങളും പുറത്തുവിട്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇതിനോടകം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പിച്ചൈ ഞങ്ങളുടെ വിദ്യാർത്ഥിയായിരുന്നു എന്ന അവകാശവുമായി എത്തിയത്. ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി പിച്ചൈയെ നിയമിച്ചപ്പോഴാണ് സ്കൂളിനെ കുറിച്ചുള്ള അവകാശവാദങ്ങൾ കൂടുതൽ ഉയർന്നുവന്നത്. എന്നാൽ, ഇപ്പോൾ താൻ പഠിച്ച സ്കൂളിന്റെ വിവരങ്ങളാണ് പിച്ചൈ പുറത്തുവിട്ടിരിക്കുന്നത്.
ഐഐടി മദ്രാസ് ക്യാംപസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെന്നൈയിലെ വാന വാണിയിലാണ് താൻ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് പിച്ചൈ പറഞ്ഞു. പിച്ചൈ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള വിവരത്തിൽ 350ഓളം തിരുത്തലുകൾ തന്നെ വിക്കിപീഡിയ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് വിദേശ കൺസ്യൂമർ ബ്രാൻഡുകൾ
ഖരക്പൂരിലെ ഐഐടിയിൽ ചേർന്ന് മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയതിനു ശേഷം മെറ്റീരിയൽ സയൻസിലും എൻജിനീയറിങ്ങും എംഎസ് ചെയ്യുന്നതിനായി അദ്ദേഹം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിലേക്ക് പോവുകയായിരുന്നു. പിന്നീട്, പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്. താൻ പഠിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും പിച്ചൈ വ്യക്തമാക്കി. 2015ലാണ് സുന്ദർ പിച്ചൈ ഗൂഗിൾ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments