ErnakulamLatest NewsKeralaNattuvarthaNews

ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാർ: എഎന്‍ രാധാകൃഷ്ണന്‍

മണ്ഡലത്തിലെ വോട്ടര്‍മാരുമായി നേരിട്ട് ബന്ധം, കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യും

കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്‍. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘ഇന്ധന-പാചകവാതക വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം. ഇതിലെ ഒന്നാം പ്രതി കേരളത്തിലെ ധനകാര്യ മന്ത്രിയാണ്. ഇന്ധന നികുതി ജിഎസ്ടിയിൽ പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എല്ലാവരും കണ്ടതാണല്ലോ? ഞങ്ങളുടെ വരുമാനം ലോട്ടറി, മദ്യം, പെട്രോള്‍ എന്നിവയാണെന്നാണ് കേരളത്തിന്റെ ധനമന്ത്രി പറഞ്ഞത്. ആ നിലപാട് ചര്‍ച്ചയാകണം,’ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്ക: പ്രസ്താവനയുമായി അല്‍ ഖ്വയിദ തലവന്‍

അതേസമയം, മണ്ഡലത്തിലെ വോട്ടര്‍മാരുമായി, തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യുമെന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും അതിനാൽ, തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button