![](/wp-content/uploads/2022/05/whatsapp_image_2022-05-08_at_8.49.35_am_800x420.jpeg)
ഇടുക്കി: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഇടുക്കിയിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. വിവിധ തരത്തിലുള്ള പരിശീലനം നൽകിയവരെ ഒന്നിച്ചു ചേർത്താണ് സംഘം രൂപീകരിക്കുക. മഴക്കാലമായാൽ ഇടുക്കിയിൽ രൂപപ്പെടാറുള്ള എല്ലാ പ്രകൃതി ദുരന്തങ്ങളെയും നേരിടുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
Also Read:ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകർപ്പൻ ജയം
രക്ഷാപ്രവർത്തനം വൈകുന്നതാണ് പലപ്പോഴും ദുരന്തങ്ങളുടെ ആഘാതം കൂട്ടാറുള്ളത്. അത് പരിഹരിക്കുക എന്നതാണ് തന്റെ പ്രത്യേക സംഘത്തിന്റെ രൂപീകരണം കൊണ്ട് ഡീൻ കുര്യാക്കോസ് എം പി ലക്ഷ്യമിടുന്നത്.
അതേസമയം, പ്രത്യേക പരിശീലനം സന്നദ്ധ സേവനം ചെയ്യാന്‍ പ്രതിനിധികളെ സഹായിക്കും. അതുവഴി ഇടുക്കിയിലെ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നുണ്ടാകുന്ന വലിയ വെല്ലുവിളികളെ ജില്ല ശക്തമായിത്തന്നെ നേരിടും. സംഘത്തിന്റെ പ്രവർത്തനം മൂലം അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
Post Your Comments