Latest NewsIndia

കശ്മീർ ഏറ്റുമുട്ടൽ : സൈന്യം വെടിവെച്ചു കൊന്ന ഭീകരരിൽ പാകിസ്ഥാനിയും

കുൽഗാം: കശ്മീരിൽ തിരച്ചിലിനിറങ്ങിയ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ചിയാൻ ദേവ്സർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

മരിച്ച രണ്ടു ഭീകരരിൽ ഒരാൾ ലഷ്‌കർ-ഇ-ത്വയിബ ഭീകരനാണ്. ഇയാൾ പാകിസ്ഥാൻ പൗരൻ ആണെന്നും സൈന്യം വെളിപ്പെടുത്തി. ‘ഭീകരരെ കുറിച്ച് കൃത്യമായ ഇൻഫർമേഷൻ ലഭിച്ചപ്പോൾ സൈന്യം അന്വേഷണത്തിനിറങ്ങി. പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് തിരച്ചിലിനായി ഇറങ്ങിയത്. ഭീകരർ ഉണ്ടെന്ന് മനസ്സിലായതോടെ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിനു തയ്യാറാവാതെ അവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു’ ടീമിനെ നയിച്ച ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ജമ്മു കശ്മീരിൽ കടുത്ത നിലപാടാണ് ഭീകരർക്കെതിരെ സൈന്യം എടുക്കുന്നത്. ഈ വർഷം നടക്കുന്ന നാല്പത്തി മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. 2022-ൽ, ഇതുവരെ 65 തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നിട്ടുണ്ട്. അതിൽ 16 പേർ പാകിസ്ഥാനികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button