Latest NewsIndiaNews

‘തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധി, 20 പേരാണ് അന്ന് മരിച്ചത്’: ബിജെപി

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടക്കുന്ന ബുൾഡോസർരാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന ആരോപണം ശക്തമാകവേ, ന്യൂനപക്ഷങ്ങൾക്ക് മേൽ ആദ്യം ബുൾഡോസർരാജ് നടപ്പിലാക്കിയത് ഇന്ദിരാ ഗാന്ധിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി. രാജ്യത്ത് ബുൾഡോസർ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വാക്‌പോരിനിടെയാണ് ബി.ജെ.പി പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ പ്രയോഗിക്കാൻ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണെന്ന് കോൺഗ്രസിന് മറുപടിയെന്നോണം ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിയുടെ നാഷണൽ ഇൻഫർമേഷൻ & ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ആണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Also Read:ഒടുവിൽ സ്കൂളിന്റെ പേര് വെളിപ്പെടുത്തി സുന്ദർ പിച്ചൈ

‘കോൺഗ്രസ് പാർട്ടിയിലെ മനീഷ് തിവാരി മുതൽ രാഹുൽ ഗാന്ധി വരെ എല്ലാവരും ഓർമ്മക്കുറവ് അനുഭവിക്കുകയാണോ? അതോ അവർക്ക് സ്വന്തം കാര്യം അറിയില്ല എന്നാണോ?. നാസികളെയും ജൂതന്മാരെയും മറക്കുക, ഇന്ത്യയിൽ തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ പ്രയോഗിക്കാൻ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണ്. 1976 ഏപ്രിലിൽ, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചു. അവർ പ്രതിഷേധിച്ചപ്പോൾ, തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ ഉരുട്ടി. 20 പേർ ആണ് അന്ന് മരിച്ചത്. നാസികളുമായുള്ള കോൺഗ്രസിന്റെ കാല്പനികത ഇന്ദിരാ ഗാന്ധിയിൽ നിർത്തണം’, അമിത് ട്വീറ്റ് ചെയ്തു.

ഞായറാഴ്ച, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജൂതന്മാർക്കെതിരെ നാസികൾ ബുൾഡോസർ വ്യാപകമായി വിന്യസിച്ചുവെന്നും, പിന്നീട് ജൂതന്മാർ അത് ഫലസ്തീനികൾക്കെതിരെ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യൻ രാഷ്ട്രം ഇപ്പോൾ അത് സ്വന്തം ന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അമിത് ഇപ്പോൾ നൽകിയിരിക്കുന്നത്. അമിതിന്റെ വെളിപ്പെടുത്തൽ കൂടുതൽ രാഷ്ട്രീയ പോരുകൾക്ക് വഴി തെളിക്കുമെന്ന് വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button