ഗൂഗിളിന്റെ ഓൺലൈൻ ആപ്ലിക്കേഷനുകളുടെ ഒരു സമഗ്ര പാക്കേജിന്റെ ഭാഗമാണ് ഗൂഗിൾ ഡോക്സ്. കൂടാതെ, ഒരു സൗജന്യ വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ ഡോക്സ്. ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും കൂടാതെ, സൂക്ഷിക്കാനും ഗൂഗിൾ ഡോക്സിൽ കഴിയും. ഇന്റർനെറ്റ് കണക്ഷനും വെബ് ബ്രൗസറുമുളള ഏത് കമ്പ്യൂട്ടറിൽ നിന്നും ഫയലുകൾ ആക്സസ് ചെയ്യാനും ഇതിന് കഴിയുന്നു.
ടെക്സ്റ്റ് എഡിറ്റ് ചെയ്യാൻ കഴിയുന്നതിനാൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ടെക്സ്റ്റ് എഡിറ്ററിൽ ഒന്നാണ് ഗൂഗിൾ ഡോക്സ്. ചെയ്യുന്ന ജോലി എളുപ്പമാക്കാൻ നിരവധി ട്രിക്കുകൾ ഗൂഗിൾ ഡോക്സിൽ ഒളിഞ്ഞിരിപ്പുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.
നിങ്ങൾ ക്രോമിൽ ഗൂഗിൾ ഡോക്സ് ഉപയോഗിക്കുമ്പോൾ ഒരു മൈക്രോഫോണിന്റെ സഹായത്തോടെ എളുപ്പത്തിൽ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് വലിയ ഡോക്യുമെന്റ് എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും.
ഗൂഗിൾ ഡോക്സ് ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം എന്തെന്നാൽ നാം ടൈപ്പ് ചെയ്യുന്ന വാക്കുകളുടെ എണ്ണം കണ്ടെത്താൻ കഴിയുമെന്നതാണ്. ഇതിനായി ടെക്സ്റ്റ് സെലക്ട് ചെയ്തതിനുശേഷം വേഡ് കൗണ്ട് തിരഞ്ഞെടുക്കുക. പിന്നീട്, തെളിഞ്ഞുവരുന്ന ബോക്സിനുള്ളിൽ ഡിസ്പ്ലേ ബോർഡ് കൗണ്ട് ടൈപ്പിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ എളുപ്പത്തിൽ വാക്കുകളുടെ എണ്ണം അറിയാൻ സാധിക്കും.
ടെക്സ്റ്റുകൾ ടൈപ്പ് ചെയ്യുമ്പോൾ നമുക്കേവർക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ, അത്തരം തെറ്റുകൾ പെട്ടെന്നുതന്നെ ഗൂഗിൾ ഡോക്സിൽ നമുക്ക് കണ്ടെത്താൻ കഴിയും. സജഷൻ മോഡ് ഉപയോഗിച്ചാൽ തിരുത്തലുകൾ ആവശ്യമായ ഇടങ്ങളിൽ സജഷൻസ് ലഭിക്കും. എഡിറ്റിംഗ് മോഡിൽനിന്ന് സജഷൻ മോഡിലേക്ക് മാറുന്നതിനായി വലതുഭാഗത്തുള്ള ടൂൾ ബാറിൽ എഡിറ്റിങ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് സജസ്റ്റ് എന്നത് തിരഞ്ഞെടുത്താൽ മതിയാകും.
Post Your Comments