തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കെതിരെ രൂക്ഷവിമർശനവുമായി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ജെപി നദ്ദയുടെ വാദം അസംബന്ധമാണെന്ന് എംഎ ബേബി പറഞ്ഞു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദ കേരളത്തിനെതിരെ ഈ ദുരാരോപണം ഉന്നയിച്ചതെന്നും കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള നദ്ദയുടെ ശ്രമം വിലപ്പോകില്ലെന്നും എഎ ബേബി പറഞ്ഞു.
അതേസമയം, കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ്, കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ജെപി നദ്ദ ആരോപിച്ചത്. നാർകോട്ടിക് ജിഹാദിനെക്കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് ആശങ്കയുണ്ടെന്നും അവർ അക്കാര്യം തന്നെ അറിയിച്ചുവെന്നും ജെപി നദ്ദ പറഞ്ഞു. കേരളത്തിൽ ഒരു വിഭാഗത്തിന് മാത്രമാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ ആരോപിച്ചു.
Post Your Comments