ചെന്നൈ: ദമ്പതികളെ കൊന്ന് സ്വര്‍ണവും, വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂര്‍ സ്വദേശികളായ ശ്രീകാന്ത് ഭാര്യ അനുരാധ എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ കൈയില്‍ നിന്ന് ആയിരം പവന്‍ സ്വര്‍ണവും 50 കിലോ വെള്ളിയും കവര്‍ന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേപ്പാളുകാരനായ ഇവരുടെ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. ആന്ധ്രയിലെ ഓങ്കോളില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് അറസ്റ്റിലായത്.
ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അവരുടെ ഫാംഹൗസില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. യുഎസിലുള്ള മകൾ സുനിതയുടെ അടുത്തുനിന്ന് ശ്രീകാന്തും ഭാര്യ അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഇവരെ ഡ്രൈവർ കൃഷ്ണ, എയര്‍പോര്‍ട്ടില്‍ നിന്നും ബൃന്ദാവന്‍ നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി.
ജീവനക്കാരുടെ മക്കൾക്ക് 700 കോടി, വ്യത്യസ്ത പ്രവർത്തനവുമായി സിഇഒ
അതിനിടെ, മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാഞ്ഞതിനെ തുടർന്ന് സുനിത ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ, ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
തുടര്‍ന്ന്, ശ്രീകാന്തിന്റെ ഫോണ്‍ നമ്പർ നിരീക്ഷിച്ചാണ് പൊലീസ് കൊലപാതകികളിലേക്ക് എത്തിയത്. ചെന്നൈ- കൊല്‍ക്കത്ത ദേശീയപാതയിലൂടെ പ്രതികൾ പോകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ദമ്പതികളെ കൊലപ്പെടുത്തി ഫാംഹൗസില്‍ കുഴിച്ചിട്ടതായി പ്രതി കൃഷ്ണ സമ്മതിച്ചു.
Post Your Comments