ഹൈദരാബാദ്: 1990കളിലെ വെറുപ്പിന്റെ കാലഘട്ടം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും രാഷ്ട്രീയ സ്വയം സേവക സംഘവും ശ്രമിക്കുന്നതെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി.
ഹൈദരാബാദിൽ നടന്ന ഒരു പൊതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘1991ലെ സ്പെഷ്യൽ പ്രൊവിഷൻസ് പ്രകാരമുള്ള ആരാധനാലയ നിയമപ്രകാരം, 1947 ഓഗസ്റ്റ് 15 നു മുൻപ് നിലനിന്നിരുന്ന ആരാധനാലയങ്ങളൊന്നും തന്നെ യാതൊരു രീതിയിലുള്ള മാറ്റങ്ങൾക്കും വിധേയമാവുകയില്ല. എന്നാൽ, ബാബറി മസ്ജിദിന്റെ കാര്യത്തിൽ ഇങ്ങനെയല്ല സംഭവിച്ചത്.’ അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി.
1990കളിൽ ഇന്ത്യയൊട്ടാകെ നിലനിന്നിരുന്നത് വെറുപ്പിന്റെ സാമൂഹികാന്തരീക്ഷം ആണ്. ആ കാലഘട്ടം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തു നിലകൊള്ളുന്ന ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താനുള്ള നടപടിയുടെ പശ്ചാത്തലത്തിലാണ് ഒവൈസി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്
Leave a Comment