Latest NewsNewsIndia

 ചമ്പാവത്  പിടിച്ചെടുക്കാൻ നിര്‍മ്മല കത്തോരി: മുഖ്യമന്ത്രി ദാമിയെ തോൽപ്പിക്കാൻ കോൺഗ്രസിന്  വനിതാ സ്ഥാനാർത്ഥി

മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിക്ക് മുന്നിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുകയാണ്

ഡെറാഡൂണ്‍: ഒഡീഷ, കേരളം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ  തെരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു.   ഉത്തരാഖണ്ഡിലെ ചമ്പാവത് നിയോജക മണ്ഡലത്തിൽ  നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിര്‍മ്മല കത്തോരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങാണ് ബിജെപി സ്ഥാനാര്‍ത്ഥി.  മുന്‍ മന്ത്രിയും പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷയുമായ നിര്‍മ്മല ചമ്പാവത് പിടിച്ചെടുക്കുമോ എന്നാണ് രാഷ്ട്രീയ പ്രവർത്തകർ ഉറ്റുനോക്കുന്നത്.  മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

read also: ചെറുപയർ കുട്ടികൾക്ക് നൽകൂ : ​ഗുണങ്ങൾ നിരവധി

ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിക്ക് മുന്നിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുകയാണ്.  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍  പുഷ്‌ക്കര്‍ സിങ് പരാജയപ്പെട്ടിരുന്നു. എങ്കിലും ബിജെപി അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ദാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിന് വേണ്ടി ചമ്പാവത് എംഎല്‍എയായിരുന്ന ബിജെപി നേതാവ് കൈലാഷ് കത്തോരി സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മെയ് 9 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button