കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ നിന്ന് ഇരുനൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.
പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളും കാസര്‍കോട് നഗരസഭയും സംയുക്തമായാണ് പരിശോധന നടത്തിയത്.
Post Your Comments